അഞ്ഞൂറിലധികം പേര് ടെലിസ്കോപ്പിലൂടെ ചന്ദ്രനേയും ശുക്രനേയും കണ്ടു. വിവിധ തരത്തിലുള്ള പത്ത് ടെലിസ്കോപ്പുകളിലൂടെ ആയിരുന്നു വാനനിരീക്ഷണം. എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നിരത്തിയ ഓരോ ടെലിസ്കോപ്പുകള്ക്കുമടുത്തും വാനകുതുകികളുടെ നീണ്ട നിര കാണാമായിരുന്നു. വൈകിട്ട് ആറരയോടെ തുടങ്ങിയ നിരീക്ഷണം രാത്രി എട്ടരവരെ നീണ്ടു.
ഒന്നര വയസ്സുകാര്‍ മുതല്‍ തൊണ്ണൂറ്റിനാലു വയസ്സുകാര്‍ വരെ ആകാശക്കാഴ്ചകള്‍ കണ്ട് ആവേശഭരിതരായി മടങ്ങി. വൈകിയെത്തിയവരും നിരാശരാകാതെ മടങ്ങി.
2 comments:
വിവരങ്ങള്‍ക്ക് വളരെ നന്ദി.
ഈ പരിപാടിക്കായി പ്രത്യേക ബ്ലോഗ് തുടങ്ങിയതില്‍ വളരെ സന്തോഷം.
എല്ലാവിധ ഭാവുകങ്ങളും.
നന്ദി, മുരളി.. സഹായങ്ങള്‍ പ്രതീക്ഷിക്കുന്നു.
Post a Comment