ശാസ്ത്രവര്‍ഷം 2009 ക്ലാസുകള്‍
കേരള ശാസ്ത്രസാഹിത്യപരിഷത്ത് ശാസ്ത്രവര്‍ഷത്തോടനുബന്ധിച്ച് ശാസ്ത്രവര്‍ഷം ക്ലാസുകള്‍ക്ക് രൂപം നല്‍കിയിരിക്കുന്നു. നാലു വ്യത്യസ്ഥവിഷയങ്ങളിലായാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. നിരവധി ക്ലാസുകള്‍ വിവിധ ജില്ലകളിലായി നടന്നു കഴിഞ്ഞു. ക്ലാസുകള്‍ നയിക്കുന്നവര്‍ക്കുള്ള പരിശീലനപരിപാടികളും പൂര്‍ത്തിയായിക്കഴിഞ്ഞു. വിദ്യാലയങ്ങള്‍, കുടുംബശ്രീകള്‍, വായനശാലകള്‍, അയല്‍ക്കൂട്ടം എന്നിവ കേന്ദ്രീകരിച്ചാണ് ക്ലാസുകള്‍ നടക്കുന്നത്. എതെങ്കിലും ക്ലാസുകള്‍ സംഘടിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന സംഘടനകള്‍ക്കും വിദ്യാലയങ്ങള്‍ക്കും വായനശാലകള്‍ക്കും ശാസ്ത്രസാഹിത്യപരിഷത്ത് അവസരമൊരുക്കുന്നു. അതത് ജില്ലകളിലെ പരിഷത്ത് ഭവനുകളുമായോ മേഖല കമ്മറ്റികളുമായോ ബന്ധപ്പെട്ടാല്‍ ക്ലാസുകള്‍ നടത്താന്‍ സഹായിക്കുന്നതാണ്. പൂര്‍ണ്ണമായും ശാസ്ത്രവിഷയങ്ങളില്‍ അധിഷ്ഠിതമായ ശാസ്ത്രവര്‍ഷം ക്ലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റ് വിജ്ഞാനകുതുകികള്‍ക്കും ഏറെ പ്രയോജനം ചെയ്യും.ക്ലാസുകളുടെ വിഷയങ്ങള്‍
കാലം തെറ്റിയ കാലാവസ്ഥ
--ആഗോളതാപനത്തെക്കുറിച്ചും കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ചും കാലാവസ്ഥാ മാറ്റം മനുഷ്യജീവിതത്തിലും മറ്റ് ജീവജാലങ്ങളുടെ ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങള്‍ ഇതില്‍ കൈകാര്യം ചെയ്യുന്നു.
അത്ഭുതകരമായ ആകാശം
ആകാശത്തെ അത്ഭുതങ്ങളെക്കുറിച്ചാണ് ഈ ക്ലാസ്. സൌരയൂഥം, സൌരയൂഥരൂപീകരണം,
വാനനിരീക്ഷണം, ടെലിസ്കോപ്പ്, ടെലിസ്കോപ്പ് നിര്‍മ്മാണം, നക്ഷത്രങ്ങള്‍, നക്ഷത്രപരിണാമം, നെബുലകള്‍, ഗാലക്സികള്‍, പ്രപഞ്ചം, പ്രപഞ്ചരൂപീകരണ സിദ്ധാന്തങ്ങള്‍, പ്രപഞ്ചവിജ്ഞാനീയം, പ്രാചീന ജ്യോതിശാസ്ത്രം, ജ്യോതിശാസ്ത്രചരിത്രം തുടങ്ങി വിവിധ വിഷയങ്ങള്‍ ഈ ക്ലാസില്‍ പരാമര്‍ശിക്കപ്പെടുന്നു. വേദികള്‍ക്കനുസരിച്ച് ക്ലാസുകള്‍ ക്രമീകരിക്കുന്നു.പരിണാമം ഇരുപത്തൊന്നാം നൂറ്റാണ്ടില്‍
മാനുഷരെല്ലാരുമൊന്നു പോലെ
ജനിതകഘടനയും മനുഷ്യനും ആണ് ഇതിലെ വിഷയം. മനുഷ്യരുടെ ജനിതകസാദൃശ്യത്തെക്കുറിച്ചും സാമൂഹികമായ ജീവിതത്തെക്കുറിച്ചുമെല്ലാം പരാമര്‍ശിക്കപ്പെടുന്നു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും മാനവികതയെക്കുറിച്ചുമെല്ലാം ചിന്തിക്കാന്‍ 'മാനുഷരെല്ലാരുമൊന്നുപോലെ' പ്രേരിപ്പിക്കുന്നു. ഡി.എന്‍.എ, ജനിതക കോഡ് , തന്മാത്രാ ജീവശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ ക്ലാസുകളുടെ അടിത്തറയാണ്.
No comments:
Post a Comment